ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് വംശീയ മനോഭാവം ഏറ്റവും കുറവുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാന്‍ ഒരു പഠനം സംഘടിപ്പിക്കപ്പെടുന്നത്.
ഇതു പ്രകാരം, സ്പെയിനാണ് വംശീയത ഏറ്റവും കുറവുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യം. വംശീയ തുല്യതയുടെ കാര്യത്തില്‍ രണ്ടാം യുകെയാണ്. അടുത്ത രണ്ടു സ്ഥാനങ്ങളില്‍ സ്വീഡനും പോര്‍ച്ചുഗലും.
ഈ പട്ടികയില്‍ അവസാന സ്ഥാനത്തെത്തിയ യൂറോപ്യന്‍ രാജ്യമാകട്ടെ, പോളണ്ട് ആണ്. കഴിഞ്ഞ 12 മാസത്തിനിടയിലെ കണക്കുകളാണ് പട്ടിക തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

Comments: